logo

Marygiri Welfare Centre Private ITI

HISTORY

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയായ ശ്രീകണ്ഠപുരത്ത് 1992ല്‍ CST ബ്രദേര്‍സ് തുടക്കം കുറിച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് മേരിഗിരി Pvt.ITI. 1996-ല്‍ ഇതിന് ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ സ്ഥിരാംഗികാരം ലഭിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ രംഗത്ത് പേരെടുത്ത മേരിഗിരി ക്ക് ഇപ്പോള്‍ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ വിദഗ്ധരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകളും മുതല്‍ക്കൂട്ടാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഓട്ടോമൊബൈല്‍ എഞ്ചിനീറിംഗില്‍ 2 വര്‍ഷത്തെ NCVT (Govt. Of India) കോഴ്സാണ് ഇവിടെ നടത്തി വരുന്നത്. ഇവിടെ ട്രയിനിംഗ് കഴിഞ്ഞ് സ്വദേശത്തും വിദേശത്തും ഗവണ്‍മെന്‍റ് സ്വകാര്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സ്വയം സംരംഭകരും ആയ ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ ഈ മേഖലയിലെ വിദഗ്ധരുടെ ആവിശ്യത്തിന് സാക്ഷികളാണ്. അതിവിശാലമായ പ്രാക്ടിക്കല്‍ സൗകര്യം, ഡ്രൈവിംഗ് സ്കൂള്‍, ബോഡി പേച്ച് വര്‍ക് പെയിന്‍റിംഗ് സെക്ഷനുകള്‍, സര്‍വ്വീസ് സ്റ്റഷന്‍, കാര്‍പ്പെന്‍ററി സെക്ഷന്‍, കമ്പ്യൂട്ടര്‍ സെന്‍റര്‍ എന്നിവക്ക് പുറമെ സ്മാര്‍ട്ട് ക്ലാസ് സൗകര്യവും മേരിഗിരിയുടെ പ്രത്യേകതയാണ്. വിവര വിസ്ഫോടത്തിന്‍റെ ഈ കാലത്തിനൊത്ത് മുന്നേറുവാന്‍ ഇവിടുത്തെ കുട്ടികള്‍ക്ക് അടിസ്ഥാന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളിലും ഇന്‍റര്‍നെറ്റ്,ഇമെയില്‍ തുടങ്ങിയവയിലും സൗജന്യമായി പരിശീലനം നല്‍കുന്നു ഇന്‍റര്‍നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടറുകള്‍ വിവരശേഖരണത്തിനും സംശയ നിവാരണത്തിനും കുട്ടികളെ സഹായിക്കുന്നു. പ്രാജക്ടര്‍ ഉപയോഗിച്ചുള്ള മള്‍ട്ടിമീഡിയ അനിമേറ്റഡ് സാങ്കേതിക വിദ്യ വഴി വാഹനഭാഗങ്ങളും പ്രവര്‍ത്തനവും മനസ്സിലാക്കുവാനും പഠിക്കുവാനും സഹായിക്കുന്ന സ്മാര്‍ട്ട് ക്ലാസ്, ഓട്ടോമൊബൈല്‍ കോഴ്സില്‍ മേരിഗിരിയുടെ മാത്രം പ്രത്യേകതയാണ്. പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തുന്ന മേരിഗിരിയില്‍ കായികവും മാനസികവുമായ വികാസത്തിനുവേണ്ടി വിശാലമായ ഗ്രൗണ്ടും സ്പോര്‍ട്സ് ഉപകരണങ്ങളും സജ്ജമാക്കിയിരിക്കുന്നു. പരിചയ സമ്പന്നരായ അധ്യാപകരും, വിപുലവും ആധുനികവുമായ പഠന സൗകര്യങ്ങളും, തികഞ്ഞ അച്ചടക്കവും തികവുറ്റ മാനേജ്മെന്‍റും മികച്ച വിജയശതമാനം നേടുന്നതിനൊപ്പം സംസ്ഥാനത്തെ മികച്ച കളിലൊന്നായി മാറാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു.